തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഐടി@സ്കൂള്‍ പ്രോജക്ടും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. 2008 മാര്‍ച്ച് 31 ന് മുമ്പ് പ്രവര്‍ത്തനക്ഷമമല്ലാതായ കംപ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വിഎ യുപിഎസ്, സിആര്‍ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ഇ-മാലിന്യമായി സ്കൂളുകളില്‍ നിന്ന് ഏറ്റെടുക്കും. ഇവ സ്കൂള്‍തല സമിതി പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ഐടി@സ്കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയും പരിശോധിക്കും.
ശരാശരി 500 കിലോ ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക.
ഉപകരണങ്ങള്‍ ഇ-മാലിന്യമായി പരിഗണിക്കുന്നതിന് മുമ്പ് ഇവ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല എന്നുറപ്പുവരുത്തണം. വാറണ്ടി, എഎംസി എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തില്ല.
സംസ്ഥാനത്തെ സ്കൂളുകളിലെയും ഓഫീസുകളിലെയും ഏകദേശം ഒരു കോടി കിലോ ഇ-മാലിന്യം ഇത്തരത്തില്‍ നിര്‍മാര്‍ജനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്കൂളുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഡേറ്റാ ശേഖരണം ജൂലൈ 15 ന് പൂര്‍ത്തിയായിരുന്നു.