വൈക്കം: രാഹുൽ ഈശ്വർ വീട്ടിലെത്തി അനുവാദം ഇല്ലാതെ അഖിലയുടെ (ഹാദിയ) ചിത്രങ്ങൾ എടുത്തുവെന്നാരോപിച്ചു പിതാവ് കെ.എം. അശോകൻ വൈക്കം പോലീസിൽ പരാതി നൽകി. ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങൾക്കു നൽകി തങ്ങളുടെ സ്വകാര്യതയ്ക്കു ഭംഗം വരുത്തിയെന്നാണു പിതാവ് പരാതിയിൽ പറയുന്നത്.
ഇതിനു മുന്പും രണ്ടു തവണ രാഹുൽ ഈശ്വർ വീട്ടിലെത്തിയിരുന്നു. എന്നാൽ, തങ്ങളെ തെറ്റിദ്ധരിപ്പിച്ചു സുരക്ഷയെ അപകടപ്പെടുത്തുകയാണു ചെയ്തതെന്നും പരാതിയിൽ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം നടക്കുന്നതായും വൈക്കം എസ്ഐ എം. സാഹിൽ പറഞ്ഞു.