+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മന്ത്രിക്കെതി​രാ​യ പ​രാ​മ​ർശം: അ​പ്പീ​ൽ ഇ​ന്നു പ​രി​ഗ​ണി​ക്കും

കൊ​​​ച്ചി: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​നം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ധി​​ന്യാ​​​യ​​​ത്തി​​​ൽ​​നി​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ
മന്ത്രിക്കെതി​രാ​യ  പ​രാ​മ​ർശം: അ​പ്പീ​ൽ  ഇ​ന്നു പ​രി​ഗ​ണി​ക്കും
കൊ​​​ച്ചി: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​നം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ധി​​ന്യാ​​​യ​​​ത്തി​​​ൽ​​നി​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ നീ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

ഇ​​​ന്ന​​​ലെ അ​​​പ്പീ​​​ൽ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഡ്വ​​​ക്കറ്റ് ജ​​​ന​​​റ​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കാ​​​ണു മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് അ​​​പ്പീ​​​ൽ മാ​​​റ്റി. ഹ​​​ർ​​​ജി വേ​​​ഗം പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ സിം​​​ഗി​​​ൾ​​​ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ട് അ​​​തേ ബെ​​​ഞ്ചി​​​ൽ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നി​​​രി​​​ക്കേ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം എ​​​ന്താ​​​ണെ​​​ന്നും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ആ​​​രാ​​​ഞ്ഞു.