കോട്ടയം: എംജി സർവകലാശാലാ സ്കൂൾ ഓഫ് ലെറ്റേഴ്സും കെ.വി തന്പി പഠന കേന്ദ്രവും പൗലോസ് മാർ ഗ്രിഗോറിയസ് ചെയറും സംയുക്തമായി സംഘടിപ്പിക്കുന്ന ’ഖലീൽ ജിബ്രാൻ കാവ്യോത്സവം - 2017’25ന് നടക്കും. രാവിലെ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടുർ ഗോപാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. പ്രഫ. മധു ഇറവങ്കര, ഡോ.വി.സി. ഹാരിസ്, ഡോ.എം.എ. അഷ്ക്കർ, എ. മീര, ഡോ. ഉമർ തറമേൽ, ഫാ. മാത്യു ദാനിയേൽ, ബാബു ജോണ് എന്നിവർ പ്രസംഗിക്കും.