കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് സംഘടിപ്പിക്കുന്ന മുതിർന്ന പൗരന്മാരുടെ വാരാഘോഷത്തിനു തുടക്കമായി. ബാങ്കിന്റെ 42 റീട്ടെയിൽ ബ്രാഞ്ചുകൾ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശനിരക്കുകളാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥിരനിക്ഷേപങ്ങൾക്ക് 9.5 ശതമാനം വരെയും സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഏഴ് ശതമാനം വരെയുമാണ് പലിശനിരക്കുകൾ. ബാങ്കിന്റെ ശാഖകളിലുടനീളം മുതിർന്ന പൗരന്മാരുടെ സംഗമം, ഭവന സന്ദർശനം, മുതിർന്ന പൗരന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വാരാഘോഷം 28ന് സമാപിക്കും.