കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്കെതിരേ എംഎസ്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പോലീസിന്റെ ഇരുമ്പു ബാരിക്കേഡുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ച സമരക്കാർക്കുനേരേ പോലീസ് ജലപീരങ്കിയും അഞ്ച് കണ്ണീർവാതക ഷെല്ലുകളും പ്രയോഗിച്ചു.
കണ്ണീർവാതക ഷെൽ ദേഹത്ത് പതിച്ച് ഏതാനും പ്രവർത്തകർക്ക് നേരിയ പരിക്കേറ്റു. ബാരിക്കേഡുകൾ ചാടിക്കടന്ന രണ്ടു സമരക്കാരെ പോലീസ് വളഞ്ഞുപിടികൂടി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
എരഞ്ഞിപ്പാലത്തുനിന്നാരംഭിച്ച മാർച്ച് ഇന്നലെ ഉച്ചയ്ക്ക് 12.10 നു കളക്ടറേറ്റിനു മുന്നിലെത്തിയപ്പോഴാണ് പ്രശ്നങ്ങളുണ്ടായത്.