കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ദ്വിദിന കൗണ്‍സലിംഗ് പരിശീലന ക്യാന്പ് സെപ്റ്റംബർ 21, 22 തീയതികളിൽ കലൂർ റിന്യൂവൽ സെന്ററിൽ നടത്തുമെന്നു സംസ്ഥാന സെക്രട്ടറി ചാർളി പോൾ അറിയിച്ചു.
മദ്യാസക്തരെ കണ്ടെത്തി കൗണ്‍സിലിംഗ് നൽകാനും അവരെ ചികിത്സയ്ക്കു വിധേയരാക്കി മദ്യവിമുക്ത കുടുംബങ്ങൾ രൂപപ്പെടുത്തുന്നതിനുമാണു ക്യാന്പ് നടത്തുന്നത്. കൗണ്‍സിലിംഗ് നടത്തുന്നതിനുള്ള ശാസ്ത്രീയ പരിശീലനമാണു ക്യാന്പിൽ നടത്തുക. പ്രഗത്ഭ മന:ശാസ്ത്രജ്ഞർ ക്യാന്പിനു നേതൃത്വം നൽകും.
ജാതി, മത ഭേദമെന്യേ മദ്യവിരുദ്ധരംഗത്തും ഡി-അഡിക്ഷൻ സെന്ററിൽ പ്രവർത്തിക്കുന്നവർക്കും വൈദികർക്കും സമർപ്പിതർക്കും അധ്യാപകർക്കും ക്യാന്പിൽ പങ്കെടുക്കാം.
താമസവും ഭക്ഷണവും സ്റ്റഡി മെറ്റീരിയലുകളും ഉൾപ്പെടെ 700 രൂപയാണു രജിസ്ട്രേഷൻ ഫീസ്. ആദ്യം പേർ രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണു പ്രവേശനം. ഫോണ്‍: 9847034600.