മങ്കൊന്പ്: ആറിനു കുറുകെ ചെറുവള്ളത്തിൽ തുഴഞ്ഞു നീങ്ങുന്നതിനിടെ വള്ളം മുങ്ങിയുണ്ടായ അപകടത്തിൽ ഗൃഹനാഥനെ കാണാതായി. നെടുമുടി ഗ്രാമപഞ്ചായത്ത് 15-ാംവാർഡിൽ ചെന്പുംപുറം എരുമേലിച്ചിറവീട്ടിൽ പ്രഭാകരനെ(62)യാണ് കാണാതായത്. ഇന്നലെ രാവിലെ 11.30 ഓടെ വീടിനു മുൻവശത്തുള്ള പൂക്കൈതയാറ്റിലായിരുന്നു അപകടം. ആറിനു മറുകരയിലുള്ള ബന്ധുവിനെ കാണുന്നതിനായി സ്വന്തം ഫൈബർ വള്ളത്തിൽ മറുകരയിലേക്ക് പോകവേ ശക്തമായ കാറ്റിലും മഴയിലും പെടുകയും ഈ സമയത്ത് അതുവഴി വന്ന ഹൗസ്ബോട്ടിന്റെ ഓളത്തിൽപെട്ട് വള്ളം മുങ്ങിത്താഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
അപകടം നടന്നത് കരയിൽനിന്നു ഏറെ ദൂരെയായതിനാൽ കണ്ടുനിന്നവർക്ക് രക്ഷപ്പടുത്താനായില്ല. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് നെടുമുടി, പുന്നപ്ര സ്റ്റേഷനുകളിലെ പോലീസും, ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സന്ധ്യവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.