വലിയതോവാള: ഒഴുക്കില്‍പ്പെട്ട് കഴിഞ്ഞദിവസം കാണാതായ വ്യാപാരിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. വലിയതോവാളയിലെ പച്ചക്കറി വ്യാപാരി വടക്കേപ്പറമ്പില്‍ വി.ജെ. ജോസഫിന്റെ (അപ്പച്ചന് -52) മൃതദേഹമാണ് കല്ലാര്‍ - ഇരട്ടയാര്‍ പുഴയിവല് മാനാന്തടംപടി ഭാഗത്ത് ചപ്പില് തടഞ്ഞനിലയില്‍ ഇന്നലെ രാവിലെ 9.30-ഓടെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി പത്തോടെ കടയടച്ചു വീട്ടിലേക്കു പോയപ്പോള്‍ കല്ലാര്‍ - ഇരട്ടയാര്‍ പുഴയില്‍ കാല്‍വഴുതി വീഴുകയായിരുന്നെന്നു കരുതുന്നു.
വലിയതോവാള ഭാഗത്ത് പുഴയോടുചേര്‍ന്ന ചെരിപ്പു കണ്ടെത്തിയതിനെതുടര്‍ന്ന് പുഴയില്‍ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ ഫോഴ്സും പോലീസും അന്വേഷണം നടത്തുകയായിരുന്നു. സംസ്കാരം ഇന്ന് 11ന് വലിയതോവാള ക്രിസ്തുരാജ പള്ളിയില്‍. ഭാര്യ: വത്സമ്മ വലിയതോവാള പതാലില്‍ കുടുംബാംഗം. മക്കള്‍: അതുല്യ, അനിറ്റ, ആരോമല്‍.