തിരുവനന്തപുരം: സംസ്ഥാനത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സിലേക്കും, ബിഎസ്സി (എംഎൽടി), ബിഎസ്സിപെർഫ്യൂഷൻ ടെക്നോളജി, ബിഎസ്സി ഒപ്ടോമെട്രി, ബിപിടി, ബിസിവിടി, ബിഎഎസ്എൽപി, ബിഎസ്സി എംആർടി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബിഎസ്സി മെഡിക്കൽ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പ്രവേശനത്തിനായി തയാറാക്കിയ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള വിവിധ സാമുദായിക സംവരണം, പ്രത്യേക സംവരണം എന്നിവയ്ക്ക് അർഹരായ വിദ്യാർഥികളുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് പരീക്ഷാ കമ്മീഷണറുടെ www.ceekerala.org എന്ന വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചു.
ഇതോടൊപ്പം സ്പോർട്സ് ക്വോട്ട, എൻസിസി ക്വോട്ട, ശാരീരിക ക്ഷമത കുറഞ്ഞവർ(പിഡി) എന്നിവയുടെ താത്കാലിക കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പോർട്സ് ക്വോട്ട, എൻ.സി.സി ക്വോട്ട, ശാരീരിക ക്ഷമത കുറഞ്ഞവർ (പിഡി) എന്നീ വിഭാഗങ്ങളിലെ താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ഉളളവർ മതിയായ രേഖകൾ,തെളിവുകൾ സഹിതം ’പ്രവേശന പരീക്ഷാ കമ്മീഷണർ, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം,അഞ്ചാംനില, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തി നഗർ, തിരുവനന്തപുരം’ എന്ന വിലാസത്തിൽ നാളെ വൈകുന്നേരം അഞ്ചിനു മുമ്പായി സമർപ്പിക്കണം. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല. ഹെൽപ്പ് ലൈൻ നമ്പർ : 0471 2339101, 2339102, 2339103, 2339104.