കായംകുളം: പത്തു ഗ്രാം ഹാഷിഷുമായി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴയിലെ ഒരു സ്വകാര്യ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥി കൊല്ലം കാക്കനാട് നെടുനൻകാവ് ഹരിഹരംവീട്ടിൽ അഖിലി (ഹരി-22)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇയാളെ പിടികൂടിയത്.
സംശയകരമായ സാഹചര്യത്തിൽ സ്റ്റേഷൻ പരിസരത്തു കണ്ട ഇയാളെ റെയിൽവേ അധികൃതർ ചോദ്യം ചെയ്യുകയും പിന്നീടു പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണു ഹാഷിഷ് കണ്ടെത്തിയത്.
സംശയകരമായ സാഹചര്യത്തിൽ സ്റ്റേഷൻ പരിസരത്തു കണ്ട ഇയാളെ റെയിൽവേ അധികൃതർ ചോദ്യം ചെയ്യുകയും പിന്നീടു പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണു ഹാഷിഷ് കണ്ടെത്തിയത്.