കുമരകം: ഇന്ത്യൻ സൈക്യാ ട്രിക് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി ഡോ.വർഗീസ് പി.പുന്നൂസ്, വൈസ്പ്രസിഡന്റായി ഡോ.കെ.രവികുമാർ, ജനറൽസെക്രട്ടറിയായി ഡോ.രാധാകൃഷ്ണൻ എം.പി, ട്രഷററായി ഡോ.ജി.മോഹന്റോയ്, എഡിറ്ററായി ഡോ.ഷാഹുൽ അമീൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ കൗമാര മനസ് - ക്ലിനിക്കൽ അനുഭവങ്ങൾക്കപ്പുറം എന്ന വിഷയത്തിൽ പ്രഫ.ജയിംസ് ടി.ആന്റണി പ്രഭാഷണം നടത്തി. ഡോ.റോയി ഏബ്രഹാം കള്ളിവയലിൽ അധ്യക്ഷനായിരുന്നു. തുടർന്നു നടന്ന യുവഗവേഷകർക്കായുള്ള സെഷനിൽ ഡോ.അജിത് പ്രേംനാഥ് (എംഇഎസ് മെഡിക്കൽകോളജ് പെരിന്തൽമണ്ണ) രക്താതിസമ്മർദവും മാനസിക ഘടകങ്ങളും എന്ന വിഷയത്തിലും ഡോ.ഫിസോസ് (കോഴിക്കോട് മെഡിക്കൽകോളജ്) ബൈപോളാർ ഒബ്സസീവ് കംപൾസീവ് തകരാറുകളുടെ ചികിത്സ എന്ന വിഷയത്തിലും ഡോ.ശ്രീജ സഹദേവൻ (എംഒഎസ്സി മെഡിക്കൽകോളജ്, കോലഞ്ചേരി), ഡോ.ലാൽചന്ദ്. എ (മെഡിക്കൽകോളജ് തിരുവനന്തപുരം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മെഡിക്കൽ വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരത്തിൽ മന്ന മരിയ ടോംസ്- മേഘ്ന ജോസഫ് (തിരുവനന്തപുരം മെഡിക്കൽകോളജ്), ഡി.നന്ദ-എ.എസ്.അനശ്വര (ട്രാവൻകൂർ മെഡിക്കൽകോളജ്), പ്രിയ റേച്ചൽ ജോസഫ് (എസ്എംസിഐ മെഡിക്കൽകോളജ് കാരക്കോണം) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
മുന്നൂറോളം മാനസികാരോഗ്യ വിദഗ്ധർ സമ്മേളനത്തിൽ സംബന്ധിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ പരിചരണത്തിന് മുൻഗണന നൽകുന്ന കർമപരിപാടികൾക്ക് രൂപം നൽകാൻ സൊസൈറ്റി തീരുമാനിച്ചു.