തിരുവനന്തപുരം: ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈക്കോടതി വിധിയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് അധികാരത്തിൽ തുടരാനുള്ള അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അതിനാൽ മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.