കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ആലപ്പുഴയിലുള്ള റിസോർട്ടിലേക്ക് ഇന്ന് മാർച്ച് നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു.
തോമസ് ചാണ്ടി നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും പുറത്തു വന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. സ്വന്തം റിസോർട്ടിലേക്ക് നിർമിച്ച റോഡിന് ചെലവഴിച്ച സർക്കാർ ഫണ്ട് തോമസ് ചാണ്ടിയിൽനിന്നു തിരിച്ചുപിടിക്കണം. റിസോർട്ട് പൊളിച്ചുനീക്കാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ പറഞ്ഞു. മാർച്ച് രാവിലെ 10ന് മുല്ലയ്ക്കൽ സീറോ ജംഗ്ഷനിൽ ആരംഭിക്കും.