തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണത്തിനായി 3105.02 കോടി രൂപ അനുവദിച്ചതായി ധനകാര്യ വകുപ്പ് അറിയിച്ചു.
ഓണത്തോടനുബന്ധിച്ചുളള സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണത്തിനായി 2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെയുളള കുടിശിക വിതരണത്തിനായി 724.4 കോടി രൂപയും 2017 മേയ് മുതല്‍ ഓഗസ്റ്റ് വരെയുളള പെന്ഷന് വിതരണത്തിന് 1952.92 കോടി രൂപയുമാണ് അനുവദിച്ചത്. ക്ഷേമനിധി ബോര്‍ഡുകളിലെ 2014 ഓഗസ്റ്റ് മുതലുളള പെന്ഷന് കുടിശിക വിതരണത്തിനും 2017 ഏപ്രില്‍ മുതലുളള പെന്ഷന് വിതരണത്തിനുമായി 427.70 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇപ്രകാരമുളള പെന്ഷന് വിതരണം ആരംഭിച്ച് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുമുണ്ട്. പെന്ഷന് നേരിട്ടു വീടുകളില്‍ എത്തിക്കാനുളള തുക സഹകരണ സംഘങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡ് പെന്ഷന് വിതരണം തുടങ്ങി.