കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിൽ അന്വേഷണം വേണമെന്നു കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. അന്വേഷണം നടത്തുംമുൻപു തോമസ് ചാണ്ടിക്കു മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയതു ശരിയായില്ല. ആർക്കെതിരേയായാലും ആരോപണമുണ്ടായാൽ പൊതുജനത്തിനു ബോധ്യമാകുന്ന വിധത്തിൽ അന്വേഷണം നടത്തണമെന്നും കൊച്ചിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ ആന്റണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ കേരളത്തിൽ അഭിപ്രായസമന്വയം ഉണ്ടാകില്ല. പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും ആന്റണി പറഞ്ഞു.