തിരുവനന്തപുരം: എൻസിസി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൂർവ എൻസിസി വനിതാ കേഡറ്റുകളെ നിയമിക്കും. ബിരുദവും എൻസിസി സി സർട്ടിഫിക്കറ്റും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ 31ന് വൈകുന്നേരം അഞ്ചുവരെ എൻസിസി ഡയറക്ടറേറ്റ് (കെ ആൻഡ് എൽ) സംസ്ഥാന വിഭാഗം വഴുതക്കാട്, തിരുവനന്തുപരം എന്ന വിലാസത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ എൻസിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും 0471 2721278 എന്ന ഫോണ് നന്പരിലും ലഭിക്കും.