പുതുക്കാട്: ചരക്കു സേവന നികുതി (ജിഎസ്ടി) വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് പ്ലൈവുഡ് ലോറി തടഞ്ഞ മൂന്ന് വ്യാപാരികളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപമായിരുന്നു സംഭവം. പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യാപാരികൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു.
പെരുമ്പാവൂർ സോമിൽ ആൻഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്സ് അസോസിയേഷനിലെ അംഗങ്ങളായ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബില്ലിൽ കൃത്രിമം ഉണ്ടെന്നാരോപിച്ചാണ് അസോസിയേഷൻ അംഗങ്ങൾ കഴിഞ്ഞദിവസം ലോറി തടഞ്ഞത്.
ലോറി ഡ്രൈവർ തമിഴ്നാട് തൃക്കനോട് സ്വദേശി സുന്ദര വടിവേലുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പെരുമ്പാവൂരിൽനിന്നു ഹൈദരാബാദിലേക്കു പ്ലൈവുഡ് കൊണ്ടുപോയിരുന്ന ലോറി ടോൾ പ്ലാസയിൽ തടഞ്ഞതിനുശേഷം ഇവർ ബിൽ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബിൽ വ്യാജമാണെന്നു പറഞ്ഞ് ലോറി ഇവർ തിരിച്ചുകൊണ്ടുപോയി. ഇതിനിടെ സംഭവം ഡ്രൈവർ ഉടമയെ അറിയിച്ചു.
ഉടമ പുതുക്കാട് പോലീസിൽ വിവരമറിയിച്ചതിനെതുടർന്നു കൊടകരയിൽനിന്നാണ് ഹൈവേ പോലീസ് ലോറിയും വ്യാപാരികളെയും പിടികൂടിയത്. വ്യാപാരികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി പെരുമ്പാവൂരിലെ വ്യാപാരികൾ ഇന്നലെ രാവിലെ പുതുക്കാട് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സമാന രീതിയിൽ ഒരുമാസം മുമ്പ് വ്യാപാരികൾ മറ്റൊരു ലോറി തട്ടിക്കൊണ്ടുപോയതായി പോലീസ് അറിയിച്ചു.