വർക്കല: അമിതവേഗത്തിൽ വിദ്യാർഥികൾ ഓടിച്ച കാറിടിച്ച് കോളജിനു സമീപം എം സിഎ വിദ്യാർഥിനി മരിച്ചു. ഫ്രഷേഴ്സ് ഡേ ആഘോഷം നടന്ന ദിവസമാണ് അപകടം. കടയ്ക്കാവൂർ പുതിയർ മൂലയിൽ ശ്രീരാഗത്തിൽ മോഹനന്റെ മകൾ മീര മോഹന (24)നാണു മരിച്ചത്. വർക്കല സിഎച്ച്എംഎം കോളജിൽ എംസിഎ വിദ്യാർഥിനിയാണു മീര. അതേ കോളജിൽ പഠിക്കുന്ന വിദ്യാർഥി ഓടിച്ച കാർ മീരയുടെ സ്കൂട്ടറിൽ ഇടിച്ചാണ് ചാവർകോട് ജംഗഷനു സമീപം അപകടമുണ്ടായത്.
മീരയും സഹപാഠിയും പ്രൊജക്ട് റിപ്പോർട്ട് സമർപ്പിക്കാൻ കോളജിലേക്കു പോകുകയായിരുന്നു. ഇടയ്ക്കു ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഇറങ്ങിയ കൂട്ടുകാരിയെ കാത്തു റോഡരുകിൽ സ്കൂട്ടറിൽ ഇരിക്കുമ്പോൾ അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ മീരയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറ്റിങ്ങൽ ആലംകോട് സ്വദേശി മുഹമ്മദ് അഫ്സൽ ആണ് കാർ ഓടിച്ചിരുന്നത്. അഫ്സലിനെക്കൂടാതെ നഫ്സല്‍( 19), ഹാഫിസ് മുഹമദ് (19), നിസാന്‍ കമാല്‍ (19), ജിംഷാദ് (19) എന്നിവരും കാറിലുണ്ടായിരുന്നു. ഇവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
സിഎച്ച്എംഎം കോളജിൽ ബികോം വിദ്യാർഥികളാണ് ഇവർ.