തിരുവനന്തപുരം: വൈദ്യുതി ബോർഡ് ജീവനക്കാരുടെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈൻ സമ്പ്രദായത്തിലൂടെ ഈ വർഷം മുതൽ നടപ്പാക്കി ഉത്തരവിറക്കി. സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു മുതൽ ഉത്തരവു പുറപ്പെടുവിക്കുന്നതു വരെയുള്ള എല്ലാ പ്രവൃത്തികളും ഓണ്‍ലൈൻ സമ്പ്രദായത്തിലൂടെയാണു നടപ്പാക്കുക.
സ്വതന്ത്ര സോഫ്റ്റ് വെയർ അടിസ്ഥാനത്തിൽ വൈദ്യുതി ബോർഡിലെ ജീവനക്കാർ വികസിപ്പിച്ചെടുത്ത എച്ച്ആർഐഎസ് എന്ന സോഫ്റ്റ് വെയർ മുഖേനയാണ് ഓണ്‍ലൈൻ സ്ഥലംമാറ്റ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്. കെഎസ്ഇബി ലിമിറ്റഡിലെ ഉദ്യോഗസ്ഥ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്താണു സ്ഥലംമാറ്റത്തിനുള്ള മാർഗനിർദേശങ്ങൾ തയാറാക്കിയത്. ബോർഡിലെ 33,500 ജീവനക്കാരെ പ്രധാനപ്പെട്ട ഓഫീസുകളിൽ കാര്യക്ഷമമായി വിന്യസിക്കാൻ ഇതുമൂലം സാധിക്കും. സുതാര്യമായ തരത്തിലാണ് ഓണ്‍ലൈൻ ട്രാൻസ്ഫർ നടപ്പാക്കിയിട്ടുള്ളത്.
വടക്കൻ ജില്ലകളിലും മലയോര ജില്ലകളായ ഇടുക്കി, വയനാട് എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്ന ജീവനക്കാരുടെ ക്ഷാമത്തിന് അറുതി വരുത്താൻ ഓണ്‍ലൈൻ ട്രാൻസ്ഫർ സഹായകമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതോടെ, ഉപയോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.