തിരുവനന്തപുരം : സിപിഐ സംസ്ഥാന സമ്മേളനം 2018 മാർച്ച് 1,2,3,4 തീയതികളിൽ മലപ്പുറത്തു നടക്കും. ഡിസംബർ മുതൽ ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കും. ഡിസംബർ 16,17 തീയതികളിൽ മലപ്പുറം സമ്മേളനവും ജനുവരി 21,22,23 തീയതികളിൽ തിരുവനന്തപുരം സമ്മേളനവും 7,8,9 തീയതികളിൽ പത്തനംതിട്ട സമ്മേളനവും 29,30,31 തീയതികളിൽ കൊല്ലം സമ്മേളനവും 19,20,21 തീയതികളിൽ തൃശൂർ സമ്മേളനവും 5,6,7 തീയതികളിൽ കോഴിക്കോട് സമ്മേളനവും ഫെബ്രുവരി 16.17,18 തീയതികളിൽ ആലപ്പുഴ സമ്മേളനവും 14,15,16 തീയതികളിൽ കോട്ടയം സമ്മേളനവും 11,12,13,14 തീയതികളിൽ ഇടുക്കി സമ്മേളനവും 2,3,4 തീയതികളിൽ എറണാകുളം സമ്മേളനവും 4,5,6 തീയതികളിൽ പാലക്കാട് സമ്മേളനവും 7,8,9 തീയതികളിൽ വയനാട് സമ്മേളനവും 9,10,11 തീയതികളിൽ കണ്ണൂർ സമ്മേളനവും 11,12,13 തീയതികളിൽ കാസർഗോഡ് സമ്മേളനവും ചേരും. അടുത്ത മാസം മുതൽ ബ്രാഞ്ചു സമ്മേളനങ്ങൾ ആരംഭിക്കും.