തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ വനിതാ കമ്മീഷൻ ചെയർപേഴ്സണ് എം.സി. ജോസഫൈൻ എത്തി സംസാരിച്ചു. തനിക്കെതിരേ നിരന്തരം പ്രസ്താവനകൾ നടത്തുന്ന പി.സി. ജോർജിനെതിരേ നടി വനിതാകമ്മീഷൻ മുമ്പാകെ പരാതി ഉന്നയിച്ചു.
പി.സി. ജോർജിന്റെ പ്രസ്താവനയിൽ വേദനയും അമർഷവുമുണ്ട്. ജനപ്രതിനിധിയിൽനിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും നടി പറഞ്ഞു.