ഭരണങ്ങാനം: വിശുദ്ധ അൽഫോൻസയുടെ ജന്മദിനാഘോഷം ഇന്നു ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ നടക്കും. 1910 ഓഗസ്റ്റ് 19നു കുടമാളൂർ മുട്ടത്തുപാടത്ത് തറവാട്ടിലാണു വിശുദ്ധയുടെ ജനനം. മൂന്നു വയസുവരെ പ്രായമുള്ള കുട്ടികൾക്കായി ഇന്നു രാവിലെ 11ന് അൽഫോൻസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയും പ്രത്യേക ആശീർവാദ പ്രാർഥനയുമുണ്ടായിരിക്കും. അന്ന, അൽഫോൻസാ നാമധാരികളും തിരുക്കർമങ്ങളിൽ പങ്കെടുക്കുമെന്നു തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അറിയിച്ചു.