മൂവാറ്റുപുഴ: ചെറുപുഷ്പ മിഷൻലീഗ് സ്ഥാപക നേതാവ് പി.സി. ഏബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) സുവിശേഷത്തിന്റെ ജനകീയ വ്യാഖ്യാനമാണെന്നു പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. കുഞ്ഞേട്ടന്റെ എട്ടാമത് ചരമവാർഷികാനുസ്മരണം പാലാ രൂപതയിലെ ചെമ്മലമറ്റം പള്ളി പാരിഷ്ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കേരളത്തിന്റെ പൗലോസ് അപ്പസ്തോലനായിരുന്ന കുഞ്ഞേട്ടൻ ആത്മീയ ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നുവെന്നും മാർ മുരിക്കൻ കൂട്ടിച്ചേർത്തു.
അനുസ്മരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. എറണാകുളം അതിരൂപതാംഗമായ ഷാജി മാലിപ്പാറയ്ക്ക് 2017-18 പ്രവർത്തനവർഷത്തെ കുഞ്ഞേട്ടൻ അവാർഡും വിവിധ രൂപതകളിൽ നിന്നുള്ളവർക്ക് സ്കോളർഷിപ്പുകളും ബിഷപ് സമ്മാനിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, പാലാ രൂപത പ്രസിഡന്റ് തോമസ് അടപ്പുകല്ലുങ്കൽ, ജിജോമോൻ, ഫാ.ജേക്കബ് പേഴത്തുങ്കൽ, ഷാജി പനച്ചിക്കൽ, ജോയി പടയാട്ടിൽ,ഷാജി മാലിപ്പാറ,ഫാ. സെബാസ്റ്റ്യൻ പാട്ടത്ത്, ഫാ. തോമസ് മേനാച്ചേരിൽ, സിസ്റ്റർ ഷൈനി എസ്വിഎം എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ഡയറക്ടർ ഫാ.ജോബി പുച്ചൂകണ്ടത്തിൽ സ്വാഗതവും കോട്ടയം റീജണൽ ഓർഗനൈസർ റിക്കി ജോസഫ് നന്ദിയും പറഞ്ഞു. 800-ാളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.