കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിലവാരം നിശ്ചയിക്കുന്ന പുതിയ നടപടികളിൽ സുതാര്യതയില്ലെന്നു പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (പിജിഡബ്ല്യുഎഫ്ഐ) ഭാരവാഹികൾ ആരോപിച്ചു. കന്പനികൾ ഓഫീസർ തസ്തിക അടക്കമുള്ളവയിൽ നിയമനം നടത്തുന്നതു കരാറടിസ്ഥാനത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്.
കന്പനികളുടെ നിലനിൽപ്പു മുതൽ ഉപയോക്താക്കളെയും തൊഴിലാളികളെയും ചൂഷണം ചെയ്യുന്ന നടപടികൾ വരെ ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി.സംഘടനയുടെ ദേശീയ സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. ഇതോടനുബന്ധിച്ചു വൈകുന്നേരം അഞ്ചിനു എറണാകുളം ടൗണ്‍ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു സംഘാടക സമിതി ചെയർമാൻ സി.എൻ. മോഹനൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ്, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവർ പ്രസംഗിക്കും.
രാവിലെ പത്തിനു വേദാന്ത ഹോട്ടലിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരിം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിക്കും. ദേശീയ, അന്തർദേശീയ പ്രതിനിധികൾ അടക്കം 150 പേർ സമ്മേളനത്തിൽ പങ്കെടുക്കും.