വാഴക്കുളം: കാർഷിക മേഖല പാടേ തകർന്നിരിക്കുന്പോൾ കോടികൾ ചെലവഴിച്ചുള്ള സർക്കാരിന്റെ കർഷക ദിനാചരണം കർഷകരെ അപഹാസ്യരാക്കുകയാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ കർഷകന്റെ കണ്ണീർ ദിനാചരണം വാഴക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അധികാരത്തിലേറാനുള്ള വോട്ടുബാങ്കായി മാത്രം ഇനി കർഷകരെ കിട്ടില്ല. കർഷകർക്കു വൻപ്രതീക്ഷ നൽകി പ്രകടനപത്രിക പുറപ്പെടുവിച്ച ശേഷം അധികാരത്തിലെത്തുന്പോൾ അതു മറക്കുകയാണു ഭരണാധികാരികൾ ചെയ്യുന്നത്. മെത്രാൻ കായലിൽ വിത്തെറിഞ്ഞാൽ കൃഷി രക്ഷപ്പെട്ടു എന്നു പ്രഖ്യാപിച്ചവർ ഇതുവരെ സംഭരിച്ച നെല്ലിന്റെ വില പോലും കൃത്യമായി നൽകാൻ തയാറായിട്ടില്ല. കോർപ്പറേറ്റുകളുടെ വായ്പകൾ എഴുതിതള്ളുന്നവർ കർഷകരുടെ കടബാധ്യതകൾ എഴുതിത്തള്ളേണ്ട സാഹചര്യം വരുന്പോൾ നിഷേധനിലപാടാണു സ്വീകരിക്കുന്നതെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ അധ്യക്ഷതവഹിച്ചു. ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റ് ജോയി പള്ളിവാതുക്കൽ, ജില്ലാ സെക്രട്ടറി സണ്ണി മുത്തോലപുരം, മേഖല പ്രസിഡന്റുമാരായ റോയി വള്ളമറ്റം, എം.ടി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. കാലങ്ങളായി തുടരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ചു കർഷകർ കൃഷി ഉപേക്ഷിക്കുന്നതിന്റെ സൂചനയായി ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ടിന്റെ നേതൃത്വത്തിൽ കർഷകർ കാർഷികോപകരണങ്ങൾ കുഴിയിൽ എറിഞ്ഞു പ്രതിഷേധിച്ചു.