കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കേരളാ കോണ്ഗ്രസ് -എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 22ന് രാവിലെ 11നു സെക്രട്ടേറിയറ്റിനു മുന്പിൽ ധർണ സംഘടിപ്പിക്കും. ധർണ പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎ ഉദ്ഘാടനംചെയ്യും.
നാണ്യവിളകളുടെ വിലയിടിവും നിത്യോപയോഗ സാധനങ്ങളുടെ ദുസഹമായ വിലക്കയറ്റവും കേരളത്തില ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. കർഷകരുടെ കടങ്ങൾ എഴുതിതള്ളുക, നാണ്യവിളകൾക്കു കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കുക, റബർ വിലസ്ഥിരതാ പദ്ധതിയിൽ റബർ വില 200 രൂപയായി ഉയർത്തുകയും നിലവിലുള്ള സ്തംഭനാവസ്ഥ പരിഹരിക്കുകയും ചെയ്യുക, രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ധർണ. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എംഎൽഎ, വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി, ജോയി എബ്രഹാം എംപി, മോൻസ് ജോസഫ് എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.