കോട്ടയം: കേരളത്തിൽ ദളിത് വിഭാഗങ്ങൾക്കെതിരേ പെരുകുന്ന അതിക്രമങ്ങൾക്കും പീഡനങ്ങൾക്കും കസ്റ്റഡിമരണങ്ങൾക്കുമെതിരേ ശക്തമായ നടപടിയാവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി നിരാഹാര സത്യഗ്രഹം നടത്തും. സെക്രട്ടേറിയറ്റിനു മുന്നിൽ 21ന് രാവിലെ 10 മുതൽ 22ന് രാവിലെ 10 മണി വരെ 24 മണിക്കൂറാണു സമരം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സത്യഗ്രഹം ഉദ്ഘാടനംചെയ്യും.
യുഡിഎഫ് കണ്‍വീനർ പി.പി. തങ്കച്ചൻ, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കെ. മുരളീധരൻ എംഎൽഎ, ദലിത് ആക്ടിവിസ്റ്റുകൾ, സാംസ്കാരിക പ്രവർത്തകർ, കോണ്‍ഗ്രസിന്റെ ദലിത്, ആദിവാസി പോഷകസംഘടനാ നേതാക്കൾ സമരത്തിൽ പങ്കെടുക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പട്ടികജാതിവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിൽ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചു സമരംചെയ്യുന്ന വിവരം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പിന്നോക്കക്ഷേമ മന്ത്രിക്കും കത്തയച്ചതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.