ആലപ്പുഴ: ഇ പി ജയരാജനു നൽകാത്ത കനിവാണു ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കു സർക്കാർനൽകാൻ ശ്രമിക്കുന്നതെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. 80 തികഞ്ഞ വയലാർ രവി എംപിയുടെ ജന്മദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.