ചങ്ങനാശേരി: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചു ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ നാളെ നീതിഞായർ ആചരണവും റാലിയും നടത്തുമെന്ന് അതിരൂപതാ വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിനു ചങ്ങനാശേരി റെയിൽവേ ബൈപാസ് ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഫ്ളാഗ് ഓഫ് ചെയ്യും. അരമനപ്പടി, സെൻട്രൽ ജംഗ്ഷൻ വഴി റാലി പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും.
തുടർന്നു പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ ചേരുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിക്കും.
വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ, ഡയറക്ടർ ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, സി.എഫ്. തോമസ് എംഎൽഎ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ, പിആർഒ ജോജി ചിറയിൽ എന്നിവർ പ്രസംഗിക്കും. അതിരൂപതയിലെ വിവിധ ഫൊറോനകളിൽനിന്നുള്ള ആയിരക്കണക്കിനു വിശ്വാസികൾ റാലിയിൽ അണിചേരും. റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ എസ്ബി ഹൈസ്കൂൾ ഗ്രൗണ്ടിലോ ബൈപാസ് റോഡരുകിലോ പാർക്ക് ചെയ്യാം. ഡയറക്ടർ ഫാ.ജസ്റ്റിൻ കായംകുളത്തുളശേരി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ.സോണി കണ്ടങ്കരി, പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.