കോഴഞ്ചേരി: ചരൽക്കുന്ന് ക്രഷർ യൂണിറ്റിലെ കണ്‍വയർ ബെൽറ്റിൽ കൈ കുരുങ്ങിവീണ് യുവാവ് മരിച്ചു. ചരൽക്കുന്നിനു സമീപമുള്ള ക്രഷർ യൂണിറ്റിലെ കണ്വയർബെൽറ്റിലാണ് അസം സ്വദേശിയായ എഹ്യാ ആനന്ദാണ്(18) മരിച്ചത്. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 9.45നായിരുന്നു അപകടം. കോയിപ്രം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.