തിരുവനന്തപുരം: ചരക്ക് സേവന നികുതി നിയമ പ്രകാരം ജൂലൈ മാസം അടയ്ക്കേണ്ട ജിഎസ്ടി അടയ്ക്കാൻ നാളെയും കൂടി അവസരമുണ്ടെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
നികുതി അടയ്ക്കാൻ ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കത്ത വ്യാപാരികൾ ജിഎസ്ടി ആർ - മൂന്ന് ബി റിട്ടേൺ നികുതിയും 20ന് മുൻപും, ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗിക്കുന്ന വ്യാപാരികൾ 20ന് മുമ്പ് നികുതിയും ജിഎസ്ടി ആർ- മൂന്ന് ബി റിട്ടേണ്‍ 28ന് മുമ്പും സമർപ്പിക്കണം.
കോമ്പോസിഷൻ നികുതി നിർണയം തെരഞ്ഞെടുത്ത വ്യാപരികൾ ഒഴികെ നികുതി ബാധ്യതയുള്ള എല്ലാ വ്യാപാരികളും ജിഎസ്ടി ആർ- മൂന്ന് ബി റിട്ടേണ്‍ സമർപ്പിക്കണം. ജിഎസ്ടി ആർ - മൂന്ന് ബി റിട്ടേണ്‍ അവസാന തീയതിക്ക് മുൻപ് സമർപ്പിച്ചില്ലെങ്കിൽ ജിഎസ്ടി വകുപ്പ് 47 പ്രകാരം പരമാവധി 5000 പ വരെ ലേറ്റ്ഫീ ഒടുക്കേണ്ടി വരും.
ജിഎസ്ടി ആർ - മൂന്ന് ബി റിട്ടേണിനൊപ്പം നിലവിൽ ഇൻ വോയ്സ് അപ് ലോഡ് ചെയ്യേണ്ട തില്ല. ജൂലൈ മാസത്തിലെ വ്യാപാരവിവരങ്ങൾ സ്വയം നിർണയിച്ച് വ്യാപാരി തന്നെ ജിഎസ്ടി ആർ -മൂന്ന് ബി റിട്ടേണിൽ രേഖപ്പെടുത്തേണ്ടതാണ്. റിട്ടേണ്‍ സമർപ്പിക്കാൻ വ്യാപാരികൾ ചെയ്യേണ്ടത് :
1)നികുതി അടയ്ക്കാൻ ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗപ്പെടുത്താത്ത വ്യാപാരികൾ ചെയ്യേണ്ട ത്.
നികുതി കണക്കാക്കേണ്ട വിധം.
അടയ്ക്കേണ്ട നികുതി = (ഒൗട്ട്പുട്ട് നികുതി ബാധ്യത + റിവേഴ്സ് ചാർജ് പ്രകാരമുള്ള നികുതി ബാധ്യത) - 2017 ജൂലൈയിൽ ഉപയോഗിക്കുന്ന ഇൻപുട്ട് ടക്സ്
ജൂലൈയിലെ നികുതി ബാധ്യത 20 ന് മുമ്പ് ഇലക്ട്രോ ണിക് കാഷ് ലെഡ്ജറിൽ നിക്ഷേപിക്കുക.
20ന് മുൻപ് ജിഎസ്ടി ആർ - മൂന്ന് ബി റിട്ടേണ്‍ സമർപ്പിക്കുക.
2) നികുതി അടയ്ക്കാൻ ട്രാൻസിഷണൽ ക്രെഡിറ്റ് ഉപയോഗപ്പെടുത്തുന്ന വ്യാപാരികൾ ചെയ്യേണ്ടത്.
അടയ്ക്കേണ്ട നികുതി= (ഒൗട്ട്പുട്ട് നികുതി ബാധ്യത + റിവേഴ്സ് ചാർജ് പ്രകാരമുള്ള നികുതി ബാധ്യത) - (ട്രാൻസിഷണൽ ക്രെഡിറ്റ് + 2017 ജൂലൈയിൽ ഉപയോഗിക്കുന്ന ഇൻപുട്ട് ടക്സ്)
ജൂലൈയിലെ നികുതി ബാധ്യത 20 ന് മുൻപ് ഇലക്ട്രോണിക് കാഷ് ലെഡ്ജറിൽ നിക്ഷേപിക്കുക.
ജിഎസ്ടി ട്രാൻ-ഒന്ന് ഫോം സമർപ്പിക്കുക (21 മുതൽ വെബ് സൈറ്റിൽ ലഭ്യമാകും.)
ജിഎസ്ടി ആർ - മൂന്ന് ബി റിട്ടേണ്‍ സമർപ്പിക്കുമ്പോൾ നികുതി കണക്ക്കൂട്ടി ക്യാഷ് ലെഡ്ജറിൽ അടച്ചിരിക്കുന്ന തുക കുറവാണെങ്കിൽ 21 മുതൽ ഉള്ളദിവസങ്ങൾക്ക് 18 ശതമാനം പലിശ നൽകണം.
28ന് മുൻപ് ജിഎസ്ടി ആർ - മൂന്ന് ബി റിട്ടേണ്‍ സമർപ്പിക്കുക.