തിരുവനന്തപുരം : കേന്ദ്ര വിജിലൻസ് കമ്മീഷൻ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്നു ഭരണപരിഷ്കാര കമ്മീഷന്റെ പ്രഥമ റിപ്പോർട്ടിൽ ശിപാർശ. ഒപ്പം വിജിലൻസ് ഡയറക്ടറേറ്റും രൂപീകരിക്കണം. സംസ്ഥാന വിജിലൻസ് കമ്മീഷനും വിജിലൻസ് ഡയറക്ടറേറ്റും നിയമാധിഷ്ഠിതമായി രൂപീകരിക്കുന്നതിനു പ്രത്യേകം നിയമം ഉണ്ടാക്കണം.
ഹൈക്കോടതി ജഡ്ജിയോ ആ പദവിയിൽ നിന്നു വിരമിച്ച യാളോ സംസ്ഥാന വിജിലൻസ് കമ്മീഷണറാകണം. രണ്ടിൽ കവിയാത്ത വിജിലൻസ് കമ്മീഷണർമാരും വേണം. വിജിലൻസ് കമ്മീഷണർമാർ ചീഫ് സെക്രട്ടറിയായി ഭരണപരിചയമുള്ള ഒരാളും കുറ്റാന്വേഷണ രംഗത്തു ഡിജിപി അല്ലങ്കിൽ എഡിജിപി പദവിയിൽ പ്രവർത്തന പരിചയമുള്ള ഒരാളും ഉൾപ്പെടുന്നതായിരിക്കണമെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ ഭരണപരിഷ്കാര കമ്മീഷൻ സൂചിപ്പിച്ചിട്ടുണ്ട്.
വിജിലൻസ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവുമാകണമെങ്കിൽ അതിനു നിയമപരമായ അധികാരങ്ങളുണ്ടായിരിക്കണം. പലപ്പോഴും നടപടിക്രമങ്ങളുടെ സങ്കീർണതകളിൽ കുടുങ്ങി നിരപരാധികൾ ക്രൂശിക്കപ്പെടുകയോ അപരാധികൾ രക്ഷപ്പെടുകയോ ചെയ്യാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ നടപടിക്രമങ്ങൾ പുനരവലോകനം ചെ യ്യണം.
q
വിജിലൻസ് കമ്മീഷനെ സഹായിക്കാൻ ഐജി തലത്തിലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനും നിയമോപദേശം നൽകുന്നതിനു സ്പെഷൽ അറ്റോർണി പദവിയിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കുന്നതിനു സഹായകമായ സ്റ്റാറ്റ്യുട്ടറി അധികാരങ്ങളും സംരക്ഷണവും കമ്മീഷന് ഉണ്ടാകണം.