തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ഇന്നു സർവീസ് നിർത്തിവയ്ക്കും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്നു സൂചനാ സമരം നടത്തുന്നത്. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മിറ്റി ഇന്നത്തെ സമരത്തിൽ പങ്കെടുക്കുന്നില്ല.
ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ സർക്കാരിനു നൽകിയ നിവേദനത്തിലെ ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണു സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ബസുകളും ഇന്നു സർവീസ് നിർത്തിവയ്ക്കുന്നതെന്ന് കോണ്‍ഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചു.