തിരുവനന്തപുരം: സംസ്ഥാനത്തു കാലവർഷ മഴയിൽ 30 ശതമാനം കുറവ്. ജൂൺ ഒന്നു മുതൽ ഇന്നലെ രാവിലെ വരെ ലഭിക്കേണ്ടിയിരുന്ന മഴ 163.45 സെന്റിമീറ്ററാണ്. ലഭിച്ചത് 115.09 സെന്റീമീറ്റർ മാത്രം.
കഴിഞ്ഞവർഷം ഇതേ തീയതിയിൽ 29 ശതമാനവും 2015-ൽ 30 ശതമാനവും കുറവായിരുന്നു മഴ. രണ്ടു വർഷങ്ങളിലും ജൂൺ-സെപ്റ്റംബർ നാലുമാസത്തെ കാലവർഷ സീസണിൽ മഴ ഗണ്യമായി കുറവായിരുന്നു. 2016-ൽ 34 ശതമാനവും 2015-ൽ 26 ശതമാനവും കുറവുണ്ടായി.
സംസ്ഥാനത്തെ മൊത്തം മഴയുടെ മൂന്നിൽ രണ്ടുഭാഗവും കാലവർഷത്തിലാണു കിട്ടാറ്. തുടർച്ചയായ മൂന്നാംവർഷവും ഈ മഴയിൽ ഗണ്യമായി കുറവ് വരുന്നത് ആശങ്കാജനകമാണ്.
വയനാട്ടിലാണ് മഴ ഏറ്റവുമധികം കുറവായിരിക്കുന്നത്. ബുധനാഴ്ചവരെ 216.72 സെന്റിമീറ്റർ ലഭിക്കേണ്ടിടത്തു ലഭിച്ചത് 89.91 സെന്റീമീറ്റർ മഴ മാത്രം. 59 ശതമാനം കുറവ്. പല ജലവൈദ്യുത പദ്ധതികൾ ഉള്ള ഇടുക്കി ജില്ലയിലും മഴ കുറവാണ്. 174.91 സെന്റീമീറ്റർ ലഭിക്കേണ്ടിടത്തു ലഭിച്ചത് 111.95 സെന്റിമീറ്റർ മാത്രം. 36 ശതമാനം കുറവ്.
മറ്റു ജില്ലകളിൽ ലഭിച്ച മഴയും (സെന്റിമീറ്റർ) കുറവും (ശതമാനം ബ്രായ്ക്കറ്റിൽ).
തിരുവനന്തപുരം 42.07 (35), കൊല്ലം 77.33 (22), പത്തനംതിട്ട 97.82 (24), ആലപ്പുഴ 97.25 (26), കോട്ടയം 127.38 (12), എറണാകുളം 134.78 (16), തൃശൂർ 123.77 (29), പാലക്കാട് 88.98 (29), മലപ്പുറം 116.96 (31), കോഴിക്കോട് 171 (21), കണ്ണൂർ 151.89 (32), കാസർഗോഡ് 180.77 (27).