മങ്കൊന്പ്: മാനഹാനി ഉണ്ടാക്കും വിധത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ന്യൂസ് ചാനലിനു വക്കീൽ നോട്ടീസ് അയയ്ക്കുമെന്നു മന്ത്രി തോമസ് ചാണ്ടിയുടെ ഓഫീസ് അറിയിച്ചു.
നോട്ടീസ് കൈപ്പറ്റി മൂന്നു ദിവസത്തിനകം വാർത്ത പിൻവലിച്ച് മാപ്പപേക്ഷിക്കുകയും 10 ദിവസത്തിനകം 10 കോടി രൂപ നഷ്ടപരിഹാരവും നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണു നോട്ടീസിൽ പറയുന്നത്. ന്യൂസ് ചാനൽ എംഡി, എഡിറ്റർ ഇൻ ചീഫ്, രണ്ട് ന്യൂസ് എഡിറ്റർന്മാർ, ആലപ്പുഴയിലെ ജില്ലാ റിപ്പോർട്ടർ എന്നിവർക്കെതിരേയാണു നോട്ടീസ് അയച്ചത്.