കണ്ണൂർ : ക്നാനായ മലബാർ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപത സ്ഥാപകദിനാഘോഷം സെപ്റ്റംബർ രണ്ടിന് മടമ്പത്ത് സംഘടിപ്പിക്കും. ക്നാനായ കത്തോലിക്കർക്ക് മാത്രമായി വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ തിരുവെഴുത്തു വഴി 1911 ഓഗസ്റ്റ് 29ന് സ്ഥാപിച്ച കോട്ടയം വികാരിയാത്തിന്റെ 107-ാമത് സ്ഥാപകദിനാഘോഷമാണ് മടമ്പത്ത് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ സംഘടിപ്പിക്കുന്നത്. അതിരൂപത സ്ഥാപകദിനാഘോഷത്തിനു മുന്നോടിയായി 27ന് എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും അതിരൂപതപതാക ഉയർത്തും.
സെപ്റ്റംബർ രണ്ടിന് രാവിലെ ഒമ്പതിന് പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയാങ്കണത്തിൽ നിന്നു മടമ്പം ഫൊറോനയിലെ കെസിവൈഎൽ അംഗങ്ങൾ നയിക്കുന്ന അതിരൂപതപതാക പ്രയാണത്തോടെ ദിനാഘോഷങ്ങൾക്ക് തുടക്കമാകും. പതാക പ്രയാണം മടമ്പത്ത് എത്തിച്ചേരുമ്പോൾ സമ്മേളന നഗരിയിൽ അതിരൂപതപതാക ഉയർത്തും. തുടർന്ന് ക്ലാസ്, അതിരൂപത അജപാലന കമ്മീഷനുകളുടെ പ്രവർത്തനങ്ങളുടെ അവതരണം, ചർച്ചകൾ. ഉച്ചകഴിഞ്ഞ് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ ബലിയർപ്പിക്കും.
വൈദികരും സമർപ്പിത സമുഹങ്ങളുടെ പ്രതിനിധികളും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളും അതിരൂപത അജപാലന കമ്മീഷൻ അംഗങ്ങളും വിവിധ സംഘടനകളുടെ അതിരൂപത ഭാരവാഹികളും മലബാറിലെ എല്ലാ പാരിഷ് കൗണ്‍സിൽ അംഗങ്ങളും സമാപനാഘോഷങ്ങളിൽ പങ്കെടുക്കും.