തിരുവനന്തപുരം: കരുണ മെഡിക്കൽ കോളജ് പാലക്കാട്, കണ്ണൂർ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി, കണ്ണൂർ എന്നീ സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജിലും ഏതാനും സീറ്റുകൾ പ്രസ്തുത കോളജ് മാനേജ്മെന്റുകൾ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നീക്കിവച്ചിട്ടുണ്ട്. നേരത്തെ ഈ കോളജിലെ സീറ്റ് ഘടനയും ന്യൂനപക്ഷ സമുദായ മാനദണ്ഡങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിച്ചിട്ടില്ലാതിരുന്നതിനാൽ ഇവയിലെ ന്യൂനപക്ഷ ക്വോട്ടയിലേക്ക് അപേക്ഷകൾ മറ്റ് കോളജുകളോടൊപ്പം ക്ഷണിച്ചിരുന്നില്ല.
ഈ എംബിബിഎസ് /ബിഡിഎസ് സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രസ്തുത ന്യൂനപക്ഷ സമുദായം തെളിയിക്കുന്നതിന് റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന മൈനോറിറ്റി/കമ്യൂണിറ്റി സർട്ടിഫിക്കറ്റ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഹാജരാക്കണം.
മേൽപ്പറഞ്ഞ സ്വകാര്യ സ്വശ്രയ മെഡിക്കൽ/ഡെന്റൽ കോളജുകളിൽ ന്യൂനപക്ഷ ക്വാട്ടയായി മാറ്റിവച്ചിട്ടുള്ള എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്ന ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണരുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ KEAM 2017 Candidate Portal എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് Minority Quoata എന്ന മെനു ഐറ്റം ക്ലിക് ചെയ്യുമ്പോൾ ന്യൂനപക്ഷ സമുദായ വിഭാഗങ്ങളുടെ പട്ടിക ലഭ്യമാകുന്നതാണ് ഓരോ വിഭാഗത്തിനും നേരെ അതത് വിഭാഗത്തിൽപ്പെടുന്നതിനുള്ള യോഗ്യത, സമുദായം തെളിയിക്കുന്നതിന് സമർപ്പിക്കേണ്ട രേഖ എന്നിവ കാണിച്ചിട്ടുണ്ട്.
അതത് സമുദായത്തിനു നേരെ നൽകിയിട്ടുള്ള കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പ്രോഫോർമയുടെയും വിദ്യാർഥിയുടെ വ്യക്തിഗത വിവരങ്ങളുടെ പ്രോഫോർമയുടെയും പ്രിന്റൗട്ട് എടുത്ത് റവന്യൂ അധികാരികളിൽ നിന്നു സമുദായ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പൂരിപ്പിച്ച വ്യക്തിഗത വിവരങ്ങളുടെ പ്രോഫോർമയോടൊപ്പം 21 ന് വൈകുന്നേരം അഞ്ചിനു മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്സ്, ശാന്തി നഗർ തിരുവനന്തപുരം -01 എന്ന വിലാസത്തിൽ നേരിട്ടോ, രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖാന്തിരമോ എത്തിക്കേണ്ടതാണ്.
റവന്യൂ അധികാരികളിൽ നിന്നുള്ള സമുദായ സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. അപാകതകൾ ഉള്ളതും അപൂർണവുമായ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റുകൾ/ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അയക്കുന്നതിനു മുൻപായി സമുദായ സർട്ടിഫിക്കറ്റുകൾ പൂർണവും അപാകതകൾ ഇല്ലാത്തതുമാണെന്നും റവന്യൂ അധികാരികളുടെ ഒപ്പ്, സീൽ എന്നിവ പതിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ഉറപ്പുവരുത്തേണ്ടതാണ്.
മുസ്ലിം സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ അപേക്ഷയോടൊപ്പം റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കോഴ്സുകളിലെ മുസ്ലിം കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള പക്ഷം അവർ കേരള മുസ്ലിം വിഭാഗത്തിൽപ്പെടുന്നതിനായി വീണ്ടും റവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതില്ല.
മുസ്ലിം മത വിഭാഗത്തിൽപ്പെടുന്നതും മലബാർ പ്രദേശത്തോ, പാലക്കാട്/കണ്ണൂർ/കാസർഗോഡ് ജില്ലയിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾ ആ വിഭാഗത്തിനായി നിഷ്കർഷിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന പക്ഷം അവരെ പ്രസ്തുത വിഭാഗത്തിലും കേരള മുസ്ലിം വിഭാഗത്തിലും ഉൾപ്പെടുത്തുന്നതാണ്. അവർ കേരള മുസ്ലിം വിഭാഗത്തിന് ലഭ്യമായ മൈനോറിറ്റി സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി പ്രത്യേകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതില്ല.