ചങ്ങനാശേരി: കഴിഞ്ഞ ദിവസം ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചങ്ങനാശേരി ചീരഞ്ചിറ കുന്നുംപുറത്ത് മൂലയില്‍ സതീഷ്(45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30ന് തെങ്ങണയിലുള്ള പെട്രോള്‍ പമ്പിനടുത്തായിരുന്നു അപകടം.
നാട്ടുകാര്‍ ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സതീഷ് മരപ്പണിക്കരാനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് ചീരഞ്ചിറ വിശ്വരകര്മസഭാ ശ്മശാനത്തില്‍.
സതീഷിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മകള്‍ അര്‍ച്ചന (17)ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. അര്‍ച്ചന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചങ്ങനാശേരി സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സതീഷിന്റെ ഭാര്യ പ്രശോഭ. മറ്റൊരുമകള്‍: അഞ്ചന(സെന്റ് ആന്‍സ് ഗേള്‍സ് ഹൈസ്കൂള്‍). അപകടത്തിനിടയാക്കിയ കാര്‍ തൃക്കൊടിത്താനം പോലീസ് കസ്റ്റഡിയിലെടുക്കുകയും കാര്‍ ഓടിച്ചിരുന്ന നാലുന്നാക്കല്‍ കുറ്റിയാനിയില്‍ ജിതി(26)നെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.