താമരശേരി: രണ്ടു ബൈക്കുകളിലായി കൊല്ലം പരവൂരിൽ നിന്ന് ബംഗളൂരുവിലേക്ക് വിനോദയാത്ര പോയ നാലുപേരടങ്ങിയ സംഘത്തിലെ ഒരാൾ അപകടത്തിൽ മരിച്ചു. കൂനയിൽ ആദർശിൽ കെ.പി. ഷാജി യുടേയും, ശോഭ (ബ്രണ്ണൻ കോളജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, തലശേരി) യുടേയും മകൻ രോഹിത് (19) ആണു മരിച്ചത്.
കൂടെ യാത്രചെയ്തിരുന്ന ചെല്ലിക്കുഴിയിൽ അബ്ദുൾ റഷീദ് (20) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ അഞ്ചിനു ദേശീയപാതയിൽ പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപം ഗ്രീൻബസാറിലായിരുന്നു സംഭവം. രോഹിത് ഓടിച്ചിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.
സുഹൃത്ത് അപകടത്തിൽ പെട്ടതറിയാതെ മുന്നിൽ പോയ സുഹൃത്തുക്കളായ ആദിൽമൻസിൽ ആദിൽ (21), കള്ളിക്കുഴിയിൽ അഫ്സൽ(20) എന്നിവരെ അബ്ദുൾ റഷീദ് ഫോണിൽ വിളിച്ചാണ് അപകട വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ ഇവർ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലം എസ്എൻ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് രോഹിത്.
സംസ്കാരം ഇന്നു രാവിലെ ഒമ്പതിന്. സഹോദരൻ: രാഹുൽ ( കൊല്ലം യൂനുസ് കോളജ് വിദ്യാർഥി).