കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രം ഒക്ടോബർ ആറു മുതൽ 15 വരെ സംഘടിപ്പിക്കുന്ന ഒന്‍പതാമത് ദർശന അഖില കേരള പ്രഫഷണൽ നാടക മത്സരത്തിന് അപേക്ഷ ക്ഷണിച്ചു.
മികച്ച നാടകത്തിന് 25,000 രൂപയും മുകളേൽ ഫൗണ്ടേഷന്റെ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നൽകും, മികച്ച രചന, സംവിധാനം, സംഗീതം, ഗാനാലാപനം, നടൻ, നടി എന്നിവയ്ക്ക് 7,500 രൂപ വീതവും സഹനടൻ, സഹനടി, ഹാസ്യനടൻ, കേശാലങ്കാരം എന്നിവയ്ക്ക് 5,000 വീതവും വിവിധ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന കാഷ് അവാർഡും ഫലകവും ഉണ്ടാകും.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ട്രൂപ്പുകൾ സെപ്റ്റംബർ 11നകം 2017-ലെ നാടക സ്ക്രിപ്റ്റിന്റെ മൂന്നുകോപ്പി കണ്‍വീനർ, നാടകമത്സരം, ദർശന സാംസ്കാരിക കേന്ദ്രം, കോട്ടയം-1 എന്ന വിലാസത്തിൽ അയയ്ക്കുക. തെരഞ്ഞെടുക്കപ്പെടുന്ന 10 നാടകങ്ങൾ ഒക്ടോബർ ആറു മുതൽ 15 വരെ അരങ്ങേറും.
ഫോണ്‍. 04812564755, 98464780 93, 9447008255.