തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ കളക്ടർമാരെ മാറ്റാൻ മന്ത്രിസഭാ തീരുമാനം. തിരുവനന്തപുരം ജില്ലാ കളക്ടറായി ഡോ.കെ. വാസുകിയെ നിയമിച്ചു. ഇപ്പോൾ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണു വാസുകി.
കോട്ടയം ജില്ലാ കളക്ടറായി നവ്ജ്യോത് ഖോസയെ നിയമിച്ചു. നിലവിൽ ഭക്ഷ്യസുരക്ഷ കമ്മീഷണറാണ്. ആലപ്പുഴ ജില്ലാ കളക്ടറായി ടി.വി. അനുപമയെ നിയമിച്ചു. ഇപ്പോൾ സാമൂഹിക നീതി ഡയറക്ടറാണ്. കൊല്ലം ജില്ലാ കളക്ടറായി ഡോ. എസ്. കാർത്തികേയനെ നിയമിച്ചു. ഫിഷറീസ് ഡയറക്ടറായിരുന്നു കാർത്തികേയൻ. പാലക്കാട് ജില്ലാ കളക്ടറായി ഡോ.പി. സുരേഷ് ബാബുവിനെ നിയമിച്ചു. ഇപ്പോൾ മാർക്കറ്റ്ഫെഡ് എംഡിയാണ്.
പാലക്കാട് കളക്ടറായിരുന്ന പി. മേരിക്കുട്ടിയെ പഞ്ചായത്ത് ഡയറക്ടറായും കോട്ടയം കളക്ടറായിരുന്ന സി.എ. ലതയെ ലാൻഡ് ബോർഡ് സെക്രട്ടറിയായും നിയമിച്ചു. തിരുവനന്തപുരം കളക്ടറായിരുന്ന വെങ്കിടേശപതിയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. കൊല്ലം കളക്ടറായിരുന്ന ടി. മിത്രയെ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു.സാമൂഹികനീതി ഡയറക്ടറായിരുന്ന ടി.വി. അനുപമ കൈകാര്യം ചെയ്തിരുന്ന എല്ലാ ചുമതലകളും വീണ എൻ. മാധവനായിരിക്കും.