കൊച്ചി: മുൻ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരൻ (79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചകഴിഞ്ഞു 2.15നായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകുന്നേരം ആറിന് ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ കണ്ണൂർ തലശേരി കോടിയേരിയിലെ തറവാട്ടുവളപ്പിൽ.
മൃതദേഹം വൈകുന്നേരം അഞ്ചരയോടെ എറണാകുളം കച്ചേരിപ്പടി ചിറ്റൂർ റോഡിലെ തനുശ്രീ വീട്ടിൽ എത്തിച്ചു. ഇന്നു രാവിലെ എട്ടര മുതൽ പത്തുവരെ എറണാകുളം ടൗണ്‍ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു സ്വദേശത്തേക്കു കൊണ്ടുപോകും.