തിരുവനന്തപുരം: കൊലയാളി ഗെയിം ബ്ലൂ വെയ്ൽ പ്രചരിക്കുന്നതു തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ഇടങ്ങളിൽ ജാഗ്രതയും വിവേകവും സൃഷ്ടിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
ബ്ലൂ വെയ്ൽ ഗെയിം വ്യാപിക്കുന്നതു തടയാൻ നടപടികൾ സ്വീകരിക്കുമെന്ന കേന്ദ്രസർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനോട് അനുകൂലമായി കേന്ദ്രസർക്കാർ പ്രതികരിച്ചതിൽ സന്തോഷമുണ്ട്.