കൊച്ചി: കാർഷിക മേഖല തകർന്നപ്പോൾ സർക്കാർ നടത്തുന്ന കർഷകദിനാചരണം പ്രഹസനമാണെന്നു പ്രഖ്യാപിച്ച് ഇൻഫാമിന്റെ നേതൃത്വത്തിൽ ഇന്നു കർഷക കണ്ണീർദിനമായി ആചരിക്കും.
കൃഷിയിൽ നിന്ന് പിന്തിരിയുന്നതിന്റെ പ്രതീകമായി വിവിധ കേന്ദ്രങ്ങളിൽ കാർഷികോപകരണങ്ങൾ കർഷകർ കുഴിച്ചുമൂടും. സംസ്ഥാനതല പ്രതിഷേധം മൂവാറ്റുപുഴ വാഴക്കുളത്ത് ഉച്ചകഴിഞ്ഞ് 3.30ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കണ്ണീർദിന പ്രതിഷേധ സമ്മേളനത്തിൽ സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിക്കും. കണ്‍വീനർ ജോസ് എടപ്പാട്ട്, ട്രഷറർ ജോയി തെങ്ങുംകുടിയിൽ എന്നിവർ പ്രസംഗിക്കും.