കൊച്ചി: മനുഷ്യബന്ധങ്ങളെ ഉറപ്പിക്കുന്ന കാരുണ്യത്തിന്റെ കണ്ണികളാണു സ്ത്രീകളെന്നു ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. കെസിബിസി വനിതാ കമ്മീഷൻ എറണാകുളം സോണ്‍ ലീഡേഴ്സ് മീറ്റ് പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബന്ധങ്ങളുടെ ഇഴയടുപ്പമാണ് കുടുംബഭദ്രതയുടെ കാതൽ. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അരൂപിയിൽ ബന്ധങ്ങൾ വളർത്താൻ കഴിയുന്ന അമ്മമാരെയാണു സഭയും സമൂഹവും ആഗ്രഹിക്കുന്നത്. സാമൂഹ്യനീതിയും ക്രിസ്തീയ വനിതാ നേതൃത്വവും എന്ന വിഷയത്തിൽ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ക്ലാസ് നയിച്ചു. കമ്മീഷൻ സെക്രട്ടറി ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഫാ. വർഗീസ് മണവാളൻ, മേഖല സെക്രട്ടറി ഡോളി ജോസഫ്, ഡോ. റോസക്കുട്ടി, ഡോ. കെ.വി. റീത്താമ്മ, മോളി ബോബൻ, മേഴ്സി ഡേവി എന്നിവർ പ്രസംഗിച്ചു. റൈസിംഗ് വുമണ്‍ ഓഫ് ഇന്ത്യ അവാർഡിന് അർഹയായ ഡോ. റോസക്കുട്ടിയെ യോഗം ആദരിച്ചു. ഇടുക്കി, മുവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ, എറണാകുളം എന്നീ രൂപതകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.