തിരുവനന്തപുരം: രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസിന്റെ പിതാവ് പുതിയതുറ വസന്ത്ഭവനിൽ എസ്. ഫ്രാൻസീസ് (89) അന്തരിച്ചു. സംസ്കാരശുശ്രൂഷ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പുതിയതുറ സെന്റ് നിക്കോളാസ് പള്ളിയിൽ. ഭാര്യ പരേതയായ മേരി സലോമി. മറ്റു മക്കൾ: ഫ്രാൻസീസ് ക്ലമന്റ് (ബിസിനസ്), വത്സല പിലേന്ദ്രൻ (ബിസിനസ്), ഹിലരി ഫ്രാൻസീസ് (ബിസിനസ്), ബേണി ഫ്രാൻസീസ് (ബിസിനസ്), മോളി ഫ്രെഡറിക് (ബിസിനസ്), ബാബു ഫ്രാൻസീസ് (ബിസിനസ്). മരുമക്കൾ: കാതറീൻ ക്ലീറ്റസ്, സായു ക്ലമന്റ്, പിലേന്ദ്രൻ ലൂയീസ്, മേരി ജാസ്മിൻ, ലിസി ബേണി, ഫ്രഡറിക് തോമസ് (ബിസിനസ്), ലാലി ബാബു.
എസ്. ഫ്രാൻസിസിന്റെ നിര്യാണത്തിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. പിതാവിന്റെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാ മക്കളോടും പ്രത്യേകമായി ഡോ. ഫ്രാൻസിസ് ക്ലീറ്റസിനോടും കുടുംബാംഗങ്ങളെല്ലാവരോടും കർദിനാൾ അനുശോചനം അറിയിച്ചു.