കോട്ടയം: വാർത്തകളിലെ സത്യം ജനങ്ങളിലെത്തിക്കാൻ ദീപിക നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് വനം മന്ത്രി കെ. രാജു. ഇന്ന് പല വാർത്താ മാധ്യമങ്ങളും അവരുടെ താല്പര്യത്തിനൊത്ത് വാർത്തകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്പോൾ അതിൽനിന്നു വ്യത്യസ്തമായി ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാൻ ദീപിക ശ്രദ്ധ ചെലുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ മുപ്പത്തിനാലാം സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കോര സി. കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, അഡ്വ. വി.ബി. ബിനു, കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് ജയിസണ്‍ മാത്യു, ജനറൽ സെക്രട്ടറി ഗോപൻ നന്പാട്ട്, യൂണിയൻ ഭാരവാഹികളായ ബിജു ആർ, വഹാബ് ഓലിക്കൽ, വി.കെ. റോയി, ജോണ്‍ മാത്യു, സിബിച്ചൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസിൽ നിന്നു വിരമിച്ച ഡേവിസ് തുളുവത്ത്, പി. രാമചന്ദ്രൻ എന്നിവരെയും പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി ഉന്നതവിജയം നേടിയ കോട്ടയം യൂണിറ്റ് ഫിനാൻസ് മാനേജർ സാന്റി ജോർജിന്റെ മകൾ ഐവ സാന്റിയെയും മന്ത്രി ആദരിച്ചു.