കോട്ടയം: വിശ്വകർമ എഡ്യൂക്കേഷൻ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഓരോ ജില്ലയിൽനിന്നു ഉന്നത വിജയം നേടിയ വിശ്വകർമ സമുദായത്തിലെ വിദ്യാർഥികൾക്ക് അവാർഡുകൾ നൽകുന്നു. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റിന്റെ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പോടുകൂടി താഴെ കൊടുത്തിട്ടുള്ള വിലാസത്തിൽ 31ന് മുന്പായി അപേക്ഷിക്കണം. ജനറൽ സെക്രട്ടറി, വിശ്വകർമ എഡ്യൂക്കേഷണൽ ഓർഗനൈസേഷൻ, നന്പർ -14, ഉള്ളൂർ ലെയിൻ, ഡിപിഐ ജംഗ്ഷൻ, ജഗതി, തിരുവനന്തപുരം-695 014.