ചെറുതോണി: ഇടുക്കി അണക്കെട്ടിൽ മുൻ വർഷത്തേക്കാൾ 13.8 ശതമാനം വെള്ളം കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പദ്ധതി പ്രദേശത്ത് ഇന്നലെ മഴ ലഭിച്ചിരുന്നില്ല.
ഇന്നലെ അണക്കെട്ടിലേക്ക് 4.739 ദശലക്ഷം ഘനയടി ജലമൊഴുകി എത്തിയപ്പോൾ സമുദ്രനിരപ്പിൽനിന്നുള്ള ജലനിരപ്പ് 2329.56 അടിയിലെത്തി.
എന്നാൽ, കഴിഞ്ഞ വർഷം ഇതേ ദിവസം 2347.36 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 29.823 ശതമാനം വെള്ളം മാത്രമേ അണക്കെട്ടിലുള്ളു.
ഇടുക്കി അണക്കെട്ടിലെ ജലമുപയോഗിച്ചു മൂലമറ്റം വൈദ്യുതനിലയത്തിൽ ഇന്നലെ 3.395 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.